Friday, February 1, 2013

പ്രാര്‍ത്ഥന


ശ്രീകോവിലിന് മുന്നില്‍ വെച്ചാണ് അവളെ ആദ്യമായി കണ്ടത്.അടഞ്ഞ മിഴികളില്‍ അവള്‍ സുന്ദരിആയിരുന്ന ു

നട തുറക്കവെ ഭഗവാനെ കണ്‍പാര്‍ത്ത് പരിദേവനങ്ങള്‍ നിരത്താന്‍ അവള്‍മിഴികള്‍ തുറന്നു . അപ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരി ആയിരുന്നു .
അരിയും പൂവിനും വേണ്ടി കീഴ്ശാന്തിക്ക് നേരെ നീട്ടിയ കൈകളില്‍ അച്ചടക്കം ഉണ്ടായിരുന്നു . കോവിലിന് വലം വെയ്ക്കവെ ഒതുക്കമുളള അവളുടെ നടത്ത കണ്ടു . നീണ്ട മുടിയിഴകളില്‍ നിന്ന് വെളളം ഇറ്റ് വീണ അവളുടെ പിന്‍ഭാഗം കണ്ടു .
കാണിക്ക വഞ്ചിയില്‍ നാണയമിടവെ അവളുടെ ഹൃദയ തുടിപ്പുകള്‍ കണ്ടു. കാല് ഉയര്‍ത്തി പടികയറി പോകവെ അവളുടെ കാല്‍വെളളകള്‍ കണ്ടു .


കോവിലിന് വെളിയില്‍ വന്ന് ഒരിക്കല്‍ കൂടി ദേവനെ തൊഴാന്‍ അവള്‍ തിരിഞ്ഞ നേരം കണ്ണുകള്‍ തമ്മില്‍ ഉടക്കിയപ്പോള്‍ താന്‍ പകച്ച് പോയത് പ്രണയമാണെന്ന് രാക്കിനാവില്‍ ദര്‍ശനം കിട്ടി .


പിന്നെ ക്ഷേത്ര ദര്‍ശനം ഒരു പതിവായി . ഇടയ്ക്ക് എപ്പോഴെങ്കിലും കണ്ണുകള്‍ തമ്മില്‍ കോര്‍ക്കും .
അനുരാഗം മനസ്സില്‍ പുഷ്പാഞ്ജലി തുടങ്ങി . പേരറിയാത്ത അവള്‍ക്ക് മനസ്സില്‍ ഒരു പേരിട്ടു - പ്രാര്‍ത്ഥന .
നെറ്റിയില ചന്ദന വരകള്‍ അമ്മയില്‍ ആശ്വാസം നിറച്ചു . തന്‍റെ കാഴ്ചപ്പാടുകള്‍ ക്ക് തെളിച്ചവും ആത്മവിശ്വാസവും വരുമെന്ന് അമ്മ കരുതി .


അവളോട് പറയേണ്ട വാക്കുകള്‍ കൊണ്ട് മനസ്സ് നിറഞ്ഞു . എന്നാല്‍ നേരില്‍ കാണുമ്പോള്‍ ധൈര്യം ചോര്‍ന്ന് പോകുന്നു .
ദിവസങ്ങളുടെ ഇലകള്‍ പൊഴിഞ്ഞ് കൊണ്ടിരുന്നത് അറിഞ്ഞില്ല .
ഇപ്പോള്‍ ഒന്നിട വിട്ട ദിവസങ്ങളിലെങ്കി ലും അവളും ചിരിക്കാറുണ്ട് . ആ കവിളില്‍ നുണക്കുഴികള്‍ രൂപപ്പെടുന്നത് തനിക്ക് വേണ്ടിയാണന്നെ തിരിച്ചറിവ് തന്നെ കൂടുതല്‍ വിവശനാക്കി .


അന്വേഷിച്ച് അവളുടെ വീട് കണ്ടെത്തി . പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ് നില്ക്കുന്നു , വിവാഹാലോചനകള്‍ വന്ന് കൊണ്ടിരിക്കുന്ന ു . പേരും മനസ്സിലാക്കി . എങ്കിലും പ്രാര്‍ത്ഥന എന്ന് വിളിച്ചാല്‍ മതിയെന്ന് മനസ്സില്‍ നിശ്ചയിച്ചു .
ഇനിയും അലസനായാല്‍ അവളെ നഷ്ടപ്പെടും .

 അച്ഛന്‍ നേരത്തെ നഷ്ടപ്പെട്ടതിനാ ല്‍ അമ്മാവനോട് എല്ലാം തുറന്ന് പറഞ്ഞു . ആലോചനയുമായി പറഞ്ഞ് വിട്ടു .


ഹൃദയമിടിപ്പിന്‍ റെ താളം മുറുകി,മുള്‍മുനയില്‍ നിന്ന് കറങ്ങിയ മണിക്കൂറുകള്‍ .
മടങ്ങിയെത്തി ചെരുപ്പ് ഊരി , വാല്‍ക്കിണ്ടി ചെരിച്ച് കാല്‍ കഴുകി , ഉമ്മറത്ത് കയറി കാലന്‍ കുട അരപ്രേസില്‍ വെച്ച് , ഒരു കസാര വലിച്ചിട്ട് ഇരുന്നു അമ്മാവന്‍ .
ഓട്ട് മൊന്തയില്‍ നിന്ന് പച്ചവെളളം ദാഹം അടങ്ങും വരെ മോന്തി കുടിച്ചു .
" ഹോ എന്തൊരു ചൂട് " .
താന്‍ വല്ലാതെ വിയര്‍ത്തു . തൊണ്ട വരണ്ടു . അവര്‍ എന്താവും പറഞ്ഞിരിക്കുക . വീട്ട്കാര് സമ്മതിച്ചിരിക്ക ുമൊ . എന്നത്തേയ്ക്ക് നടത്തുവാനാവും തീരുമാനം . അവര്‍ എന്നാവും ഇവിടേക്ക് വരിക .
തന്‍റെ അമ്മ യൂപി സ്കൂള്‍ അദ്ധ്യാപിക ആണ് . മോശമല്ലാത്ത വീടും നാലേക്കര്‍ തെങ്ങിന്‍ തോപ്പും ഉണ്ട് . പ്രാര്‍ത്ഥനയ്ക് ക് സുഖമായി ഇവിടെ കഴിയാം .


അമ്മാവന്‍ മുരടനക്കി . താന്‍ ചെവിയോര്‍ത്തു വെമ്പലോടെ .
" ഞാനവിടെ മുക്കാല്‍ മണിക്കൂറോളം ചിലവഴിച്ചു . അവളെ കാണാന്‍ എന്ത് ഭംഗിയാണ് . അന്തസ്സുളള കുടുംബം . തെറ്റ് പറയാന്‍ പറ്റാത്ത ചുറ്റുപാട് " .
കോരിത്തരിപ്പോടെ യാണ് താനത്രയും കേട്ടത് . തന്‍റെ ഇഷ്ടം ആവശ്യമില്ലാത്തത ായിരുന്നു എന്ന് ആരും പറയില്ലല്ലൊ . അമ്മ ഇത് കേള്‍ക്കുമ്പോള് ‍ തന്നെ ബഹുമാനത്തോടെ നോക്കും ഉറപ്പ് .


" ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു . മാന്യമായ രീതിയില്‍ ആലോചന മുന്നോട്ട് വെച്ചു . നിങ്ങള്‍ തമ്മിലുളള ഇഷ്ടവും പറഞ്ഞു .
പക്ഷെ നിനക്ക് കാര്യമായ വരുമാനംഇല്ലെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞു. എന്‍റെ വാദങ്ങള്‍ ഒന്നും അവരെ തൃപ്തിപ്പെടുത്ത ിയില്ല .
പിന്നെ നിന്‍റെ ഇഷ്ടം . അത് ആ പെണ്‍കുട്ടിക്ക് അറിയുക പോലുമില്ല. അവള്‍ക്ക് നിന്‍റെ മുഖം പോലും ഓര്‍മ്മ കിട്ടുന്നില്ല . പിന്നെയല്ലേ പ്രേമം " .


തോളിലെ വെളള തുകര്‍ത്ത് ഒന്ന് എടുത്ത് കുടഞ്ഞ് പഴേ പോലെ ഇട്ട് അരപ്രേസില്‍ നിന്ന് കാലന്‍ കുട എടുത്ത് പുറത്തിറങ്ങി ചെരുപ്പിട്ട് തൊടിയിലൂടെ അമ്മാവന്‍ അകന്ന് പോയി .


താനാ ഉമ്മറ തൂണില്‍ മുഖം ഒളിപ്പിച്ച് എത്ര നേരം നിന്നു എന്ന് ഇപ്പോഴും ഓര്‍മ്മയില്ല . സ്കൂള്‍ വിട്ട് അമ്മ വന്നപ്പോഴും താനവിടെ തന്നെ നില്പുണ്ടായിരുന ്നത്രേ .


ഇന്ന് ഞാന്‍ രണ്ടര വയസ്സുളള ഒരാണ്‍കുട്ടിയുട െ അച്ഛനാണ് .
അമ്മയുടെ നിര്‍ബന്ധ പ്രകാരം അമ്മാവന്‍റെ മകളെ തന്നെ വിവാഹം കഴിച്ചു .
തെറ്റില്ലാത്ത വരുമാനമുളള ജോലി,ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുംഒക്കെയായി സ്വസ്ഥമായ കുടുംബ ജീവിതം .


ഇന്നലെ അമ്മാവന് വീണ്ടും നെഞ്ച്വേദന വന്നു . ഇത് മൂന്നാമത്തെയാണ് . ഇനി അധികം പോകില്ല എന്ന് തോന്നിയത് കൊണ്ടാവാം അദ്ദേഹം പലതും എന്നെ ഏല്പിച്ചു . ഞാനറിഞ്ഞിരിക്കാ ന്‍അറിയാത്ത പലതും പറഞ്ഞ് തന്നു . ഒപ്പം ആ പഴയ സംഭവവും .


" എന്‍റെ മകള്‍ക്ക് നിന്നെ ഇഷ്ടമായിരുന്നു . അവളത് നിന്നോട് പോലും പറയാതിരുന്നിട്ട ും എനിക്ക് മനസ്സിലായി . പുത്ര വാത്സല്യം ആണ് എന്നെ കൊണ്ട് അന്ന് അത് ചെയ്യിച്ചത് " .




അമ്മാവന്‍ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല . കൂടുതല്‍ വിശദീകരണം കിട്ടാന്‍ ഞാന്‍ നിശബ്ദനായി ഇരുന്നു കൊടുത്തു .


" അംബലത്തില്‍ വെച്ച് നീ പണ്ട് കാണാറുണ്ടായിരുന ്ന ആ പെണ്‍കുട്ടിയെ ഓര്‍മ്മയില്ലേ , നിന്നെ കാണുമ്പോള്‍ ചിരിക്കുന്നപെണ് ‍കുട്ടി . ഞാനൊരിക്കലും അവളുടെ വീട്ടില്‍ പോയിരിന്നില്ല, നിനക്ക് വേണ്ടി പെണ്ണ് ആലോചിക്കുകയും ചെയ്തിരുന്നില്ല . ഞാന്‍ പറഞ്ഞതത്രയും നുണകളായിരുന്നു , എന്‍റെ മകള്‍ക്ക് വേണ്ടി ...."


ഉമ്മറ കസാരയില്‍ ഇരിക്കവെ ശ്രീമതി ചായ കൊണ്ട് വന്ന് വെച്ചിട്ട് ശബ്ദമുണ്ടാക്കാത െ അടുക്കളയിലേക്ക് മടങ്ങി .
ദൈവം തരുന്ന സമ്മാനം ,
മനുഷ്യന്‍റെ ഏറ്റവും സുന്ദരമായ സ്വപ്നങ്ങളെ
പോലും ലജ്ജിപ്പിക്കും എന്ന് പറയുന്നത് എത്ര ശരി .
തന്നെ നിശബ്ദമായി സ്നേഹിച്ച ഇവള്‍ക്ക്
തന്‍റെ ഓരോ ഇഷ്ടങ്ങളും നന്നായി അറിയാം .
എങ്കിലും ജീവിത യാത്രയില്‍ എപ്പോഴെങ്കിലും ആ നഷ്ട സ്വപ്നത്തെ വീണ്ടും കാണുകയാണെങ്കില് ‍ ഒരിക്കലും ചോദിക്കാതിരിക്ക ാന്‍ ഒരു ചോദ്യംതാനിപ്പോള്‍ മനസ്സില്‍ കരുതി വെച്ചിരിക്കുന്ന ു .


" പ്രാര്‍ത്ഥന നീ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിരുന്ന ുവോ ... " —