Sunday, January 27, 2013

മുഖംമൂടി

എനിക്കന്ന് പതിനഞ്ച് വയസ്സ് .
ഒരു ഇടവപ്പാതിക്ക് ഇടവഴിയിലൂടെ അയല്‍ക്കാരി രമണി ചേച്ചിയോടൊപ്പം കുടചൂടിയൊരു യാത്ര . അവര്‍ എന്‍റെ മുഖം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു .
അവരുടെ വീട്ടില്‍ എത്തിയപ്പോള്‍രമണി ചേച്ചിയുടെ ചുടുനിശ്വാസം എന്‍റെ മുഖത്ത് .
ആദ്യമായി എനിക്കൊരു മുഖംമൂടി കിട്ടി .

പിന്നെ കോളേജ് കാലം . ഏറ്റവും ശക്തിയുളള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍ റെ യുവ നേതാവ് ഞാനന്ന് .
ആ ശക്തിയില്‍ കോളേജിന്‍റെ മുന്നാമത്തെ നിലയിലെ ഒഴിഞ്ഞ ക്ലാസ്സ് മുറിയില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ക്ക് മുന്നില്‍ ഞാന്‍ മറ്റൊരു മുഖംമൂടി ധരിച്ചു .

അവധിക്കാലം ആഘോഷിക്കാന്‍ സുഹൃത്തിനെ തേടി മംഗലാപുരത്ത് എത്തിയപ്പോള്‍ അവന്‍ സല്‍ക്കരിച്ചത് ഒരു മലയാളി അദ്ധ്യാപികയെ സമ്മാനിച്ച് .
അവിടെയും ഞാനൊരു മുഖംമൂടി അണിഞ്ഞു .

മൊബൈല്‍ ഫോണില്‍ യാദൃശ്ചികമായി കിട്ടിയ കിളി നാദത്തെ പിന്‍തുടര്‍ന്ന് എത്തിയത് ഗുരുവായൂരിലെ ഒരു ലോഡ്ജ് മുറിയില്‍ . വീണ്ടും മുഖംമൂടി .

ജോലി സംബന്ധമായി ബാംഗ്ലൂരില്‍ താമസിക്കുമ്പോള് ‍ മുഖംമൂടി അണിയേണ്ടി വന്നത് മൂന്ന് മലയാളി നേഴ്സുമാരുടെ മുന്നില്‍ .

ഫേസ്ബുക്കിലെ ചാറ്റ് ബോക്സില്‍ വന്ന് നിറഞ്ഞ കണ്ണീരിനും , ഭര്‍ത്താവിന്‍റെ നാഡീതളര്‍ച്ചയ്ക്കും പരിഹാരം കണ്ടെത്തിയത് തമ്പാനൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ . അവിടെയും ഞാനൊരു മുഖംമൂടി ധരിച്ചു .

കോഫി എ ഡെ കഫറ്റീരിയയില്‍ വെച്ച് പരിചയപ്പെട്ട ഐ റ്റി പ്രൊഫഷണലിന്‍റെ മുന്നില്‍ മുഖംമുടി ധരിച്ചത് എറണാകുളത്തെ അവളുടെ സ്വന്തം ഫ്ലാറ്റില്‍ വെച്ച് .

ചെന്നെയില്‍ ബന്ധുവിനൊപ്പം താമസിക്കവെ മുഖംമൂടി അണിയേണ്ടി വന്നത് പഠന ചിലവിനായി ത്രീസ്റ്റാര്‍ ഹോട്ടലില്‍ എത്തിയ ഹിമാചല്‍ പ്രദേശ്കാരി നാലാം വര്‍ഷ എം ബി ബി എസ്സ് വിദ്യാര്‍ത്ഥിനി ക്ക് മുന്നില്‍.

നാളെ എന്‍റെ വിവാഹമാണ് .

ഒരു താലിച്ചരടിന്‍റെ വിശ്വാസത്തില്‍ എന്‍റെ ജിവിതത്തിന്‍റെ അറയിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ പോകുന്നആ പെണ്‍കുട്ടി എനിക്ക് മുന്നില്‍ ഏത് മുഖംമൂടിയാവും അണിയുക ...

Friday, January 25, 2013

വസന്തം

കൂട്ടുകാര്‍ക്കൊപ്പം സ്കൂളിലേക്ക് നടക്കവെ ആണ് ഒന്‍പതാം ക്ലാസ്സുകാരിക്ക് കടുത്ത വയറ് വേദന വന്നത് . വേദന കലശലായപ്പോള്‍ അവള്‍ കവലയിലെ വെയിറ്റിംഗ് ഷെഡ്ഡില്‍ ചെന്നിരുന്നു .

അവള്‍ ഒന്നു പുളഞ്ഞു . ഉളളില്‍ നിന്ന് ചൂടേറിയ എന്തോ ഒന്ന് ആന്തലോടെ പുറത്തേക്കൊഴുകി .
വെളുത്ത ഷെമ്മീസ് നിണമണിഞ്ഞു .

ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ നിന്ന് ചില ചെറുപ്പക്കാര്‍ അവളെനോക്കി .
അടുത്ത കടക്കാരന്‍ ഒരു ചായ സമ്മാനിച്ചിട്ട് അവളുടെ കവിളില്‍ നുളളി .

ബസ്സ് കാത്ത് നിന്നിരുന്ന തടിച്ച് തുടുത്ത , മുലക്കച്ചയ്ക്കുളളില്‍ പെഴ്സ് സൂക്ഷിക്കുന്ന , ഒരു സ്ത്രീ അവളുടെ നെഞ്ചില്‍ മൃദുവായി തലോടി ആ നെറുകയില്‍ ഉമ്മ വെച്ചു.
അവള്‍ക്ക് നാണം വന്നു .

ഒരു അപരിചിതന്‍ തന്‍റെ കാറില്‍ അവളെ തിരികെ വീട്ടില്‍ എത്തിച്ചു .
തന്‍റെ വിസിറ്റിംഗ് കാര്‍ഡ് അയാള്‍ അവളുടെ നോട്ട് ബുക്കിനുളളില്‍ വെച്ച് കൊടുത്തു.

അമ്മ അവളെ അടുക്കളയ്പ്പുറത്തെ ചായ്പില്‍ കൊണ്ടിരുത്തി .
വസ്ത്രങ്ങള്‍ മാറ്റിയിടീച്ചു .
പതുക്കെ എല്ലാവരും അതറിഞ്ഞു .
അച്ഛന് മകളെ കാണാന്‍ തിടുക്കം .
അമ്മ വിലക്കി .
എന്നിട്ടും അച്ഛന്‍ അവളെ കണ്ടു ,ചായ്പിന്‍റെ തഴുത് ഇല്ലാത്ത ജനവാതില്‍ അമ്മ കാണാതെ പതിയെ വിടര്‍ത്തി .

അമ്മ അവളെ കുളിപ്പിച്ച് പുതു വസ്ത്രങ്ങള്‍ അണിയിച്ചു .
പച്ച വെളിച്ചെണ്ണയില് ‍ കോഴിമുട്ട പൊട്ടിച്ച് അവളെ കൊണ്ട് കുടിപ്പിച്ചു .

ആരോ അവളോട് ആഗ്രഹം ചോദിച്ചു അവള്‍ ഒരു കണ്ണാടി പറഞ്ഞു .
അവള്‍ അവളെ തന്നെ നോക്കി നാണിക്കാന്‍ പഠിച്ചു കൊണ്ടിരുന്നു .

മൂന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇടയ്ക്കിടെ ചോര പൊടിഞ്ഞു കൊണ്ടിരുന്നു .
അവളെ തേടി എണ്ണ പലഹാരങ്ങള്‍ വന്ന് കൊണ്ടിരുന്നു .
ആങ്ങള ഒരു മൊബൈല്‍ ഫോണ്‍ ആരുമറിയാതെ അവള്‍ക്ക് സമ്മാനിച്ചു . അമ്മാവന്‍ അവളെ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ കൊണ്ട് പോകാമെന്ന് വാഗ്ദാനം നല്‍കി .

അമ്മ അവളെ കുളിപ്പിക്കുമ്പോള്‍ ഇളയച്ഛന്‍ അവള്‍ക്കുളള പുത്തന്‍ പാവാടയും ബ്ലൌസുമായി അവിടേക്ക് കടന്നു ചെന്നു .

അവളുടെ അദ്ധ്യാപകന്‍ മധുരപലഹാരങ്ങളുമായി വന്നു .
ഇനി മുതല്‍ പതിവായി ക്ലാസ്സില്‍ വരണമെന്നും തനിക്ക് എപ്പോഴും കാണാന്‍ പാകത്തിന് മുന്‍ ബെഞ്ചില്‍ തന്നെ ഇരിക്കണമെന്നും ഉപദേശിച്ച് മടങ്ങി .

അവള്‍ കണ്ണാടിയില്‍ തന്‍റെ മുഖത്ത് ഏഴ് വര്‍ണ്ണങ്ങള്‍ വിരിയുന്നത് കണ്ടു .

അമ്മ എല്ലാം നോക്കി കണ്ടു .

പത്താം നാള്‍ ചോര പൊടിയുന്നത് നിന്നു .

അമ്മ അവളെ കുളിപ്പിച്ചു പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചു അണിയിച്ചൊരുക്കി .
പൂത്തുലഞ്ഞ പാല മരക്കൊമ്പ് പോലെ സുന്ദരിയായി നില്‍ക്കുന്ന മകളെ ഏറെ നേരം നിറ കണ്ണില്‍ നോക്കി നിന്നു .
ആ കവിളുകളില്‍ മാറി മാറി ഉമ്മ വെച്ചു .
എന്നിട്ട് വിഷം കലര്‍ത്തിയ ചോറ് അവളുടെ വായിലേക്ക് വാത്സല്യത്തോടെ വെച്ച് കൊടുത്തു.

Saturday, January 19, 2013

## വല ##

ആരാം മോട്ടലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ റോഡില്‍ വലിയ ശബ്ദം കേട്ട് അവിടേക്ക് ഓടി ചെന്നു . നടുറോഡിലൂടെ ഞരങ്ങി ഉരുളുന്ന ഒരു മധ്യവയസ്ക്കന്‍ . റോഡിന്‍റെ ഒരു സൈഡിലേക്ക് വെട്ടിച്ച് നിര്‍ത്തിയ വാഹനം വേഗം പിന്നോട്ട് എടുത്ത് റോഡില്‍ കയറി മുന്നോട്ട് കുതിച്ചു . അത് മറ്റ് വാഹനങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷമായി . ഓടി മധ്യവയസ്ക്കന്‍റെ അടുത്തെത്തി . അയാളില്‍ നിന്ന് ചുടുചോര ടാര്‍ റോഡിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു . ഇടതു കാലിന്‍റെ തുടയിലൂടെയാണ് ആ വാഹനം പാഞ്ഞ് കയറിയത് .
 
 അന്ധ്വാളിപ്പ് മാറിയപ്പോള്‍ ചുറ്റും നോക്കി . വൈകുന്നേരം ആയതിനാല്‍ വാഹനങ്ങളുടെ കടുത്ത തിരക്ക് . നടുറോഡില്‍ വീണ് കിടക്കുന്ന മധ്യവയസ്ക്കന്‍റെ ഇരുവശങ്ങളിലൂടെയും വാഹനങ്ങള്‍ തലങ്ങും വിലങ്ങും പോകുന്നു . ആരും നിര്‍ത്താന്‍ കൂട്ടാക്കുന്നില്ല . ചിലര്‍ വാഹനം കുറച്ച് നേരത്തേക്ക് നിര്‍ത്തി ചോരയൊഴുക്കും പിടച്ചിലും ഒന്ന് എത്തി നോക്കിയിട്ട് വേഗം വണ്ടിയോടിച്ച് പോയി . ഒരു കാറില്‍ ആരൊ മൈബൈല്‍ എടുത്ത് ഡയല്‍ ചെയ്യുന്നത് കണ്ടു . കണ്‍ട്രോള്‍ റൂമിലേക്കാവും . അത് വഴി പോയ സൂപ്പര്‍ഫാസ്റ്റിലെ യാത്രക്കാരി ചോരക്കാഴ്ചയില്‍ ബോധം മറിയുന്നതും കാണേണ്ടി വന്നു . 
 
സഹജീവികളോട് കനിവിനായ് കേഴുന്ന ഒരു മനുഷ്യന്‍ . ഇയാള്‍ക്ക് ഒരു കുടുംബം ഉണ്ടാവില്ലെ . കാത്തിരിക്കുന്ന വയറുകള്‍ ഉണ്ടാവില്ലേ . വിവാഹ പ്രായമെത്തിയ ഒരു പെണ്‍മകള്‍ ഉണ്ടായിരിക്കുമൊ ഇദ്ദേഹത്തിന് , രോഗിണിയായ ഭാര്യ അതൊ ഒരു കൂട്ടുകുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും ഇദ്ദേഹത്തിന്‍റെ ചുമലില്‍ ആയിരിക്കുമോ . ലേറ്റ് മാരീഡ് ആണെങ്കില്‍ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ , അവരേം കൊണ്ട് ആ സ്ത്രീ എന്ത് ചെയ്യും . 
 
 
 
ഈ ജീവന്‍ ഇവിടെ പൊലിഞ്ഞാല്‍ വിധിയുടെ പെരുങ്കളിയാട്ടത്തില്‍ എത്ര ജീവിതങ്ങള്‍ ആവും ചോദ്യ ചിഹ്നമാകുക . ദുരന്തങ്ങളുടെ കണക്കെടുപ്പിനുളള നേരമല്ലിത് . ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ . തുടയെല്ല് പൊട്ടി മജ്ജ പുറത്ത് വന്ന് രക്തത്തിലൂടെ ഹൃദയത്തിലേക്ക് പോകുന്നുണ്ടാവും . ബോണ്‍മാരൊ , ഫാറ്റ് എമ്പോളിസം എന്നൊക്കെ ഡോക്ടര്‍മാര്‍ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കും . തലയുടെ പിന്‍ഭാഗം ഇടിച്ചാണ് വീണത് . ഏതൊക്കെയോ വെയിനുകള്‍ക്ക് ക്ഷതം ഏറ്റിരിക്കാം . ജീവിതത്തിനും മരണത്തിനും ഇടയിലുളള നൂല്‍പാലത്തിലൂടെ ഒരു ഭൂമിയുടെ അവകാശി . മരണത്തിലേക്ക് മറിയാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം .
 
 ഇനി പാഴാക്കാന്‍ സെക്കന്‍റുകള്‍ പോലും ഇല്ല . വേഗം പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ എടുത്തു . ഒരു ആംഗിള്‍ നോക്കി തൃപ്തി വന്നില്ല . വേഗം റോഡിന്‍റെ മറ്റൊരു ഭാഗത്ത് മുട്ടു കുത്തി നിന്ന് മൊബൈല്‍ കാമറ ഫോക്കസ് ചെയ്തു . ഫ്രയിമിലേക്ക് സഹായത്തിനായി നീളുന്ന കൈ , രക്തം പരന്നൊഴുകുന്ന റോഡ് , കാലിലെ കുറച്ച് മാംസം റോഡില്‍ അരഞ്ഞ് ചേര്‍ന്നിരിക്കുന്നു . ബിഗ് ഷോപ്പറില്‍ നിന്ന് തെറിച്ച് വീണ് കിടക്കുന്ന പലവ്യഞ്ജന പേക്കറ്റുകള്‍ . ഒരു വശത്ത് അത് ശ്രദ്ധിക്കാതെ കടന്ന് പോകുന്ന വാഹനങ്ങള്‍ . മറുവശത്ത് റോഡിലേക്ക് ഞാന്ന് കിടക്കുന്ന പൂമരത്തില്‍ നിന്ന് അരിച്ചിറങ്ങുന്ന ശോണ രശ്മികള്‍ . ഫ്രയിം ഫിക്സ് ചെയ്ത് ഒറ്റ ക്ലിക്ക് .
 
 വേഗം എഴുന്നേറ്റ് കാറിനരുകിലേക്ക് ഓടി . ലാപ് ടോപ്പ് എടുത്ത് നെറ്റ് സെറ്റര്‍ കണക്ട് ചെയ്തു , ഡാറ്റാ കേബിള്‍ വഴി മൊബൈലും . ഫേസ് ബുക്ക് ഓപ്പെണ്‍ ചെയ്ത് ഫോട്ടോ ഫയല്‍ ആഡ് ചെയ്തു .
 
 നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് ഒപ്പി ഫോട്ടോയ്ക്ക് തിടുക്കത്തില്‍ ഒരു കാപ്ഷെന്‍ ഇട്ടു . 
 
ദേശീയ പാതകള്‍ നൊ മാന്‍സ് ലാന്‍ലഡുകള്‍ . ഇവിടെ ഫെലൊഫീലിങ്ങുളള മനുഷ്യരില്ല , തലച്ചോറില്ലാത്ത വാഹനങ്ങള്‍ മാത്രം . സഹായത്തിനായി കേഴുന്ന ഈ ചോര പുരണ്ട കൈ നാളെ നിങ്ങളുടേതാവാം
 
 . വേഗം അപ് ലോഡ് ചെയ്തു . ശ്വാസം കഴിക്കാന്‍ മറന്ന നിമിഷങ്ങള്‍ . നെറ്റിലെ വൈദേശിക ദൈന്യതകള്‍ ഷേര്‍ ചെയ്തു മടുത്തു . നല്ല മലയാള ചന്തമുളള 4 ഇന്‍റു 6 ല്‍ 250 dpi വെടിച്ചില്ല് കളര്‍ ഫോട്ടൊ . ഫൊര്‍ ഗ്രൌണ്ടും ബാഗ്രൌണ്ടും റെഡിഷ് , ചോര , സൂര്യന്‍റെ അരുണിമ . കിടു .
 
 ഈശ്വരാ വര്‍ക്കൌട്ട് ആവണെ . പോസ്റ്റിന്‍റെ ദീര്‍ഘായുസിന് ഉളളുരുകി പ്രാര്‍ത്ഥന . പത്ത് ലൈക്ക് , അഞ്ച് കമെന്‍റ് . ഇനി കത്തി കയറിക്കോളും . താങ്ക് ഗൊഡ് .
 
 മോട്ടലില്‍ തിരികെ എത്തി ഒരു ടിന്‍ ബീര്‍ വരുത്തിച്ച് കുടിച്ച് ഇരുപത് രൂപ ടിപ്പ് കൊടുത്തു . 
 
റോഡില്‍ തടിച്ച് കൂടിയ ആളുകള്‍ . സഹായ ഹസ്തവുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ , തദ്ദേശ വാസികള്‍ . 
 
തിരക്കിനിടയിലൂടെ കാര്‍ ബദ്ധപ്പെട്ട് മുന്നോട്ടെടുത്തു .
 
 അത് ബീച്ച് റോഡിലേക്ക് കടന്നു .

Friday, January 18, 2013

മകന്‍

വളരെ ദുരിത പൂര്‍ണ്ണമായിരുന്നു എന്‍റെ ബാല്യവും കൌമാരവും . അതിന്‍റെയൊക്കെ പ്രതിഫലം പോലെ നല്ല ദാമ്പത്യം കിട്ടി . ലാളിത്യമാര്‍ന്ന സ്നേഹ സമ്പന്നമായ കുടുംബ ജീവിതം .

ഒരു ഉണ്ണി പിറന്നു .
അമ്മയുടെ രോഗം നേരത്തെ കണ്ടെത്താന്‍ കഴിയാതെ പോയതിനാലായിരുന്നു ഞങ്ങള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടത് .
അതിനാല്‍ മകനെ ഒരു ഡോക്ടര്‍ ആക്കാന്‍ ഞാന്‍ ആഗ്രഹിച്ചു .
ശ്രീമതിക്കും സമ്മതം .

ഞങ്ങള്‍ അത് പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു . അവന്‍ഡ്രോയിംഗ് ബുക്ക് നിറയെ ഡോക്ടറുടേയും സ്റ്റെതസ്ക്കോപ്പിന്‍റേയും പടങ്ങള്‍ വരച്ച് കൂട്ടി .

ഒടുവില്‍ ആഗ്രഹിച്ച പോലെ അവന്‍ ഒരു ഡോക്ടര്‍ ആയി . ഒരു ഡോക്ടറെ തന്നെ വിവാഹംകഴിച്ചു .
ഞാന്‍ മുത്തശ്ശനായി . ഏറ്റവും സന്തുഷ്ടമായ ജീവിതം തന്നതിന് എന്നും ഞങ്ങള്‍ ദൈവത്തോട് നന്ദി പറഞ്ഞ് പോന്നു .

ഇന്നലെ എനിക്ക് എഴുപത് തികഞ്ഞതിന്‍റെ ആഘോഷം നടന്നു . ഇടക്ക് എന്തോ ഒരു വല്ലായ്മ . മകന്‍ എന്നെ പരിശോധിച്ചു . അവന്‍ കാറില്‍ കയറ്റി എന്നെ ആശുപത്രിയി ലേക്ക് കൊണ്ട്വന്നു.

എനിക്ക് കാര്യമായ എന്തോ ഉണ്ടന്ന് മനസ്സിലായി .
ഓപ്പറേഷന്‍ തീയറ്റര്‍ . അവിടെ മകന്‍ നിസ്സഹായനായി കാണപ്പെട്ടത് എന്നെ വേദനിപ്പിച്ചു . ആര്‍ക്കോ വേണ്ടി ചെയ്യുന്നത് പോലെ, ഞാനവന്‍റെ അച്ഛനായിട്ട്പോലും . ഒരു യന്ത്രം കണക്കെ അവന്‍ കാണപ്പട്ടു . ഞാന്‍ മയക്കത്തിലേക്ക് വഴുതി .

ബോധം വന്നപ്പോള് ‍ ഞാന്‍ നിരീക്ഷണ മുറിയിലാണ് . ഡോക്ടര്‍ മകനെ അടുത്ത് കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു
"മകനെ നിനക്ക് ആരാവാനായിരുന്നു ആഗ്രഹം".
എന്നെ നോക്കി ആദരപൂര്‍വ്വം അവന്‍ പറഞ്ഞു
" ഒരു ചിത്രകാരന് ‍ " .

Thursday, January 17, 2013

പര്‍വ്വതം

പോലീസും സന്നദ്ധപ്രവര്‍ത ്തകരുംപത്രക്കാരും മല ചവുട്ടിക്കയറി ആപൊളിഞ്ഞ കെട്ടിടത്തിന് മുന്നില്‍ എത്തി .
കറുത്ത് തടിച്ച കുളളന്‍റെ ചുവന്ന കണ്ണുകള്‍ക്ക് മുന്‍പില്‍ ഒരു നിമിഷം പകച്ച് നിന്നെങ്കിലും വേഗം അവര്‍ അയാളെകീഴടക്കി .
ഫ്ലാഷുകള്‍ മിന്നി .

നിലം പൊത്താറായ ആ കെട്ടിടത്തിന്‍റ െ ഉള്ളിലേക്ക് അവര്‍ കയറി .
ചിതറി കിടക്കുന്ന ഭക്ഷണപ്പൊതികള്‍ , മദ്യക്കുപ്പികള് ‍ , ബീഡിക്കുറ്റികള് ‍ .
ഒരു മൂലയ്ക്ക് പതുങ്ങി ഇരിക്കുന്ന അവള്‍ .
ഒരു കാലിന് സ്വാധീനമില്ലാത് ത , നടു വളഞ്ഞ , കോന്ത്ര പല്ലുകള്‍ ഉളള വിരൂപിയായ അവളുടെ മുഖത്ത് പരിക്കുകള്‍ ഉണ്ടായിരുന്നു .
അവള്‍ പകുതിയും നഗ്നയായിരുന്നു.

സംഘത്തില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ കുപ്പിയിലെ വെളളം കൊണ്ട്അവളുടെ ദേഹം തുടച്ച് ഒരു മാക്സി ധരിപ്പിച്ചു .
മൂവി കാമറകള്‍ ആ ദൃശ്യം പകര്‍ത്തി കൊണ്ടിരുന്നു . എല്ലാരും മല ഇറങ്ങി .
കറുത്ത് തടിച്ച് സംസാര ശേഷി ഇല്ലാത്ത കുളളനെ പോലീസ് കോടതിയില്‍ ഹാജരാക്കി .
 
 
അവള്‍ തിരികെ വീട്ടില്‍ എത്തപ്പെട്ടു പതിനഞ്ച് ദിവസത്തെഅജ്ഞാത വാസത്തിന് ശേഷം.
തട്ടി കൊണ്ട് പോകല്‍ വാര്‍ത്തയായതിനാ ല്‍ കുറച്ച് ദിവസത്തേക്ക് അവള്‍ കൌതുക വസ്തുആയി .
പിന്നെ പതിയെ ആരും തിരിഞ്ഞ് നോക്കാതായി .
എല്ലാം പഴയ പോലെ ആവര്‍ത്തിക്കാന് ‍ തുടങ്ങി . പുലര്‍ച്ചെ ജനലിലൂടെ നോക്കി കറവക്കാരന്‍ വിളിച്ച് പറയും
' കുരടി പാറൂ നേരം വെളുത്തൂ ' . സഹോദരന്‍റെ മകന്‍റെ കൂട്ടുകാര്‍സ്കൂളില്‍ പോകും വഴിമുറ്റത്തെത്തി ജനലിലൂടെ അവളെ നോക്കി വിളിച്ച് പറയും
' ഹായ് ഞൊണ്ടിക്കാലി അപ്പച്ചീ കോന്ത്രപ്പല്ല് തേച്ചാരുന്നോ ' .
അവള്‍ ചിരിക്കും .
അത് കണ്ട് അവര്‍ പേടിച്ച് ഓടിക്കളയും .
വീണ്ടും നിശബ്ദത .
 
 
ഒറ്റപ്പെടലിന്‍റ െ കിരാത നിമിഷങ്ങളില്‍ മനസ്സ് പിറകോട്ട്ഓടി .
ഇതേ പോലെ ഒരു ഒറ്റപ്പെടലിന്‍റ െ നിമിഷത്തിലായിരു ന്നു അയാള്‍ വന്നത് .
ഒരു മുയല്‍ കുഞ്ഞിനെ എന്ന പോലെ തന്നെ എടുത്ത് തോളിലിട്ട് നടന്നു . നിലവിളിച്ചപ്പോള ്‍ വായ് പൊത്തിപ്പിടിച്ച ു . തന്‍റെപല്ലുകള്‍ കോണ്ട് അയാളുടെ കൈ മുറിഞ്ഞ് ചോര ഒഴുകി കൊണ്ടിരുന്നു .
കരിമ്പിന്‍ തോട്ടത്തിനിടയില ൂടെഅയാള്‍ വേഗം നടന്നു . വാശിയോടെ മല ചവുട്ടി കയറി 
 
അയാളുടെ താവളത്തില്‍ എത്തി തന്നെ താഴേക്ക് ഇട്ടു . വെല്ലം കൊണ്ട് പോകുന്ന മെടഞ്ഞ പനയോലയിലേക്ക് വീണപ്പോള്‍ മുതുകില്‍ എന്തോ കുത്തിക്കയറി .
തന്‍റെ വസ്ത്രങ്ങള്‍ അയാള്‍ വലിച്ച് കീറി . ഭ്രാന്തമായി തന്നിലേക്ക് ആഴ്ന്നിറങ്ങി .
തന്‍റെ നിലവിളി ചൂട് കാറ്റില്‍ ആവിയായി പോയി .
പതിയെ അയാള്‍ തന്നെ വിട്ട് തെല്ല് മാറി മലര്‍ന്ന് കിടന്ന് ഉറങ്ങാന്‍ തുടങ്ങി . ചാരായത്തിന്‍റെ മണത്തോടൊപ്പം പേടിപ്പെടുത്തുന ്ന കൂര്‍ക്കം വലി .
നുറുങ്ങുന്ന വേദന , വിശപ്പ് , തളര്‍ച്ച . പതിയെ താനും തളര്‍ന്നുറങ്ങി .
 
 
ബോധം വരുമ്പോള്‍ അയാള്‍ തന്നെ കൈയ്യില്‍ താങ്ങി എടുത്ത് നടക്കുകയാണ് . മരങ്ങള്‍ക്കിടയി ല്‍ തന്നെ കൊണ്ട് ഇരുത്തിയിട്ട്അയാള്‍ മറ്റൊരിടത്ത് പോയിരുന്ന്വിസര്‍ജിക്കാന്‍ തുടങ്ങി . താനും അതേ പോലെ ചെയ്തു.
വീണ്ടും അയാളുടെ കൈകളില്‍ യാത്ര. മലയുടെ ഒരു ഭാഗത്തെ അരുവിയില്‍അയാള്‍ തന്നെ കുളിപ്പിച്ചു .
എന്തോ വളളി പറിച്ച് ദേഹം നന്നായി ഉരസി കഴുകി തന്നു .
തല തുവര്‍ത്തി ശരീരം തുടച്ചു തന്നു .
വീണ്ടും അയാളുടെ കൈകളില്‍ ഒരു മുയല്‍ കുഞ്ഞിനെ പോലെ യാത്ര . ഇടയ്ക്ക് ഏതോ മരത്തിന്‍റെ കായ പറിച്ച് ഉളളം കൈയ്യിലിട്ട് പൊട്ടിച്ച് അതിന്‍റെ നീല ചാറ് തന്‍റെ മുറിവുകളിലേക്ക് ഇറ്റിച്ചു .
പൊളിഞ്ഞ കെട്ടിടത്തില്‍ എത്തി മെടഞ്ഞ പനയോലയില്‍ ഇരുത്തി . ഭക്ഷണ പൊതി നിവര്‍ത്തി തണുത്ത അപ്പവും ചെറുപയറ് കറിയും കുഴച്ച് വായിലേക്ക് വെച്ച് തന്നു .
കുപ്പിയിലെ വെളളം പലയാവര്‍ത്തി തന്നെ കൊണ്ട് കുടിപ്പിച്ചു .
വഴിയില്‍ നിന്നോ മറ്റോ എടുത്ത കുറെ തുണികള്‍ എടുത്ത് മടിയില്‍ഇട്ട് തന്നിട്ട് അയാള്‍ഇറങ്ങിപ്പോയി .
 
 
വിശപ്പ് അടങ്ങിയപ്പോള്‍ പാളികളും അഴികളും ഇല്ലാത്ത ജനവാതിലിലൂടെ വെറുതെ പുറത്തേക്ക് നോക്കി .
പച്ച പുതച്ച് കിടക്കുന്ന മലനിരകള്‍ . അവയ്ക്കിടയിലൂടെ കൂട്ടം ചേര്‍ന്ന് പറക്കുന്ന പക്ഷികള്‍ .
രാത്രി മൂക്കറ്റം കുടിച്ച് ചുണ്ടില്‍ എരിയുന്ന ബീഡിയുമായ് അയാള്‍ കയറി വരും .
തന്നെ വിവസ്ത്രയാക്കും . തന്നിലേക്ക് ആഴ്ന്നിറങ്ങും . കൂര്‍ക്കം വലിച്ച് ഉറങ്ങും .
മഴയുള്ളൊരു രാത്രിയില്‍ അയാള്‍  തന്‍റെ ഉടുമുണ്ട് തന്നെ പുതപ്പിച്ചിട്ട് നഗ്നനായി കിടന്നുറങ്ങി .
അയാള്‍ക്ക് സംസാര ശേഷി ഇല്ലാത്തതിനാലാവ ും താനും ഒരിക്കലും സംസാരിച്ചില്ല .
ഒരു ദിവസം അയാള്‍ കയറി വന്നപ്പോള്‍ തന്‍റെ രണ്ട് കാല്‍മുട്ടുകളും പൊട്ടി ചോര ഒലിക്കുന്നു . ചിതറി കിടക്കുന്ന ഭക്ഷണ പൊതികളും കുപ്പികളും ബീഡികുറ്റികളും പെറുക്കി കളയാന്‍ ശ്രമിച്ചപ്പോള്‍ പറ്റിയതാണ് .
അയാള്‍ കൈ നിവര്‍ത്ത് തന്‍റെ കരണത്ത് ഒന്ന് പൊട്ടിച്ചു .
പുറത്ത് പോയി കായ പറിച്ച് ഉളളം കൈയ്യിലിട്ട് പൊട്ടിച്ച് അതിന്‍റെ നീല ചാറ് തന്‍റെ മുറിവുകളിലേക്ക് ഇറ്റിച്ചു .
 
 
തന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന് നത് യാദൃശ്ചികമായാണ് അയാള്‍ കണ്ടത്.
ഭക്ഷണ പൊതി എടുത്ത് വലിച്ചെറിഞ്ഞ് തന്നെ വലിച്ച് നെഞ്ചിലേക്കിട്ട ് ഗാഢമായി പിടിച്ചു . തലയ്ക്ക് കാര്യമായ തകരാര്‍ ഉളളത് കൊണ്ട് താന്‍ വായ തുറന്നാല്‍ കടുത്ത ദുര്‍ഗന്ധം വമിക്കും എപ്പോഴും . അയാള്‍ പരുക്കന്‍ കൈകൊണ്ട് മുതുകില്‍ തലോടി . ചുണ്ടിലും ചെവിയിലും ആവേശത്തോടെ കടിച്ചു . ചുണ്ടില്‍ തെരുതെരെ ചുംബിച്ചു .

സ്റ്റീല്‍ പാത്രത്തിന്‍റെ ഉരസല്‍ ശബ്ദം കേട്ട് അവള്‍ ഓര്‍മ്മകളില്‍ നിന്ന് പിടഞ്ഞെണീറ്റു . സഹോദരന്‍റെ ഭാര്യ പാത്രത്തില്‍ ചോറും ഒഴിച്ച് കറിയുമായി ജനവാതിലിലൂടെതന്‍റെ നേര്‍ക്ക് തളളി വിട്ടതാണ് .
അവള്‍ മുട്ടില്‍ ഇഴഞ്ഞ് ചെന്ന് സ്റ്റീല്‍ പാത്രം എടുക്കവെ അപ്പുറത്ത് ഏട്ടത്തിയമ്മ ആരോടൊ പറയുന്നത് കേട്ടു .
' ആ കുളളന്‍ പിശാചിനെ കോടതി ആറ് വര്‍ഷം തടവിന് വിധിച്ചു ' .

മലകയറ്റം

അയാള്‍ മല കയറാന്‍ തീരുമാനിച്ചു.

ഒപ്പം ഒരു പെണ്‍കൂട്ട് ഉണ്ടെങ്കില്‍ നന്നായിരിക്കുമെന്ന് ഉപദേശിച്ചത് മനു ആണ് .

മനു വളരെ കണ്‍വെന്‍ഷണല്‍ ആണെന്നാണ് പറയപ്പെടുന്നത് . സ്ത്രീയുടെ എല്ലാ അവസ്ഥകളിലും പുരുഷന്‍ അവളെ സംരക്ഷിച്ചിരിക് കണമെന്ന് അവന്‍ നിഷ്ക്കര്‍ഷിച്ച പ്പോള്‍ പുരുഷാധിപത്യം എന്ന് അവന്‍റെ സുഹൃത്തുക്കള്‍ തന്നെ തളളി പറഞ്ഞു .

മല കയറാന്‍ പ്രത്യേക തയ്യാറെടുപ്പ് ഒന്നും വേണ്ട.
അല്ലെങ്കില്‍ തന്നെ മുന്‍കരുതല്‍ എടുപ്പിക്കാനും സദുപദേശം തരാനും കയറിപ്പോയ ആരും തന്നെ തിരികെ വന്നിട്ടില്ല താനും .

മെലിഞ്ഞ് പൊക്കം കൂടിയ ഒരുവളെ ഒപ്പം കൂട്ടി . 
അവളുടെ നാവ് കുറുകിയത് ആയിരുന്നു .
അവള്‍ താളത്തില്‍ കിതച്ച് കൊണ്ട് അയാള്‍ക്കൊപ്പം മല ചവുട്ടി .
കിതപ്പിന്‍റെ ഇടവേളകളില്‍ അവള്‍ ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം പറഞ്ഞു .

വഴിയില്‍ വിശപ്പകറ്റാന്‍ ജ്ഞാനപ്പാനയും നിത്യാരാധന പുസ്തകവും അയാള്‍ കരുതിയിരുന്നു.

ചവുട്ടി കയറിയ വഴികളിലെങ്ങും വിലക്കപ്പെട്ട കനികള്‍ ഏതും കണ്ടില്ല . അതിനാല്‍ അവര്‍ നിത്യാരാധന പുസ്തകം നോക്കി ചില വിലക്കുകള്‍ സ്വയം ഏര്‍പ്പെടുത്തി .

കാലുകള്‍ തളരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കുട്ടിക്കാലത്ത് അര്‍ത്ഥമറിയാതെ ഉരുവിട്ട സന്ധ്യാ നാമത്തിന്‍റെ കരുത്തില്‍ തളര്‍ച്ച അറിഞ്ഞില്ല .

വഴിയാത്രയില്‍ അവളെ ചിരിപ്പിക്കാന്‍ ശ്രമിച്ചു . അവള്‍ ചിരിച്ചില്ല , ഗൌരവം നടിക്കുകയും ചെയ്തു .

മനു പറഞ്ഞതില്‍ എന്തോ കാര്യമുണ്ട് .

ജ്ഞാനപ്പാന അഴിച്ച് രണ്ടായി പകുത്ത് ഒരു പകര്‍ച്ച അവള്‍ക്ക്നല്‍കി . അവളത് ആര്‍ത്തിയോടെ ഭക്ഷിച്ചു .

മനുവിന് വെറുതെ തോന്നിയതാവും .

വിശപ്പകന്നപ്പോള്‍ അവള്‍ നെടുനിശ്വാസം വിട്ടു . ഇനി അവള്‍വേഗം നടക്കും എന്നയാള്‍ കരുതിയപ്പോള്‍ അവള്‍ കൂടുതല്‍ അലസയായി .

മനു തീരെ വിഡ്ഡിയല്ല .

മല മുകളില്‍ നിന്ന് തടിച്ച് കൊഴുത്ത കാട്ട് പശുക്കള്‍ അമറലോടെ അവര്‍ക്ക് നേരെ പാഞ്ഞടുത്തു വന്നു . അയാള്‍ അവളെചേര്‍ത്ത് പിടിച്ച് വേഗം ഒരു വശത്തേക്ക് മാറി നിന്നു .
ലക്ഷ്യം തെറ്റിയ കാട്ട് പശുക്കള്‍ നില തെറ്റി താഴേക്ക് മലക്കം മറിഞ്ഞു .

അവളില്‍ ലജ്ജ കാണായി .
ഒരു സ്ത്രീക്ക് ഏറ്റവും അവശ്യവും അത്യാവശ്യവും ഉണ്ടായിരിക്കേണ്ട ഗുണമാണ് ലജ്ജ.
അത് നഷ്ടപ്പെടുന്നിടത്ത്ന്ന് അവളിലെ സ്ത്രീ ചൈതന്യം ചോര്‍ന്ന് തുടങ്ങും .

മല കയറ്റത്തിനിടെ പിന്നെയും തുടരെ ആപത്തുകള്‍ അവര്‍ക്ക് നേരെ വന്ന് കൊണ്ടിരുന്നു . ഒന്നൊന്നായി അവയെല്ലാം അയാള്‍ തരണം ചെയ്ത് കൊണ്ടിരുന്നു .
അവളെ ത്രാണം ചെയ്ത് പോന്നു .

അപ്പോഴൊക്കെയും അവള്‍ ലജ്ജിച്ചു.

ജ്ഞാനപ്പാനയും നിത്യാരാധന പുസ്തകവും തീരാറായി .

മുകളില്‍ നോക്കെത്താ ദൂരത്തോളം മല പിന്നെയും വളര്‍ന്ന് നില്ക്കുന്നു .
താഴെ തങ്ങള്‍ കയറി തുടങ്ങിയിടം ഇരുട്ടില്‍ മാഞ്ഞ് പോയിരിക്കുന്നു .

തങ്ങളുടെ പാദ പതനമേറ്റ പാറക്കെട്ടുകള്‍ ശാപ മോക്ഷം കിട്ടി തുടര്‍ന്ന് വരുന്നവര്‍ക്കായി പ്രതലം വഴുക്കനാക്കി കാത്ത് കിടന്നു .

തണുത്ത മലങ്കാറ്റ് തഴുകി പോയപ്പോള്‍ അവളില്‍ നിരാശാ ശൈത്യം പടര്‍ന്നു . 
കരിങ്കല്‍ പൊടി അടിച്ച് അവളുടെ മുഖം കറുത്തു .

മനു ബുദ്ധിമാനാണ് . മലകയറ്റത്തിന്‍റെ ദൈര്‍ഘ്യം അവന്‍ എവിടെയും പറഞ്ഞ് വെച്ചിട്ടില്ല .

അവര്‍ നടത്തം തുടരവെ പെട്ടന്ന് മലയുളള ഒരു വിളളലില്‍ അയാളുടെ കാല് കുടുങ്ങി .
അയാള്‍ ഞരങ്ങി .
സഹായത്തിനായി കൈ നീട്ടി നോക്കുമ്പോള്‍ അവിടെയെങ്ങും അവളെ കണ്ടില്ല .

മനു ചതിച്ചു .

അയാള്‍ പറഞ്ഞൊപ്പിച്ചു .