Friday, January 18, 2013

മകന്‍

വളരെ ദുരിത പൂര്‍ണ്ണമായിരുന്നു എന്‍റെ ബാല്യവും കൌമാരവും . അതിന്‍റെയൊക്കെ പ്രതിഫലം പോലെ നല്ല ദാമ്പത്യം കിട്ടി . ലാളിത്യമാര്‍ന്ന സ്നേഹ സമ്പന്നമായ കുടുംബ ജീവിതം .

ഒരു ഉണ്ണി പിറന്നു .
അമ്മയുടെ രോഗം നേരത്തെ കണ്ടെത്താന്‍ കഴിയാതെ പോയതിനാലായിരുന്നു ഞങ്ങള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടത് .
അതിനാല്‍ മകനെ ഒരു ഡോക്ടര്‍ ആക്കാന്‍ ഞാന്‍ ആഗ്രഹിച്ചു .
ശ്രീമതിക്കും സമ്മതം .

ഞങ്ങള്‍ അത് പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു . അവന്‍ഡ്രോയിംഗ് ബുക്ക് നിറയെ ഡോക്ടറുടേയും സ്റ്റെതസ്ക്കോപ്പിന്‍റേയും പടങ്ങള്‍ വരച്ച് കൂട്ടി .

ഒടുവില്‍ ആഗ്രഹിച്ച പോലെ അവന്‍ ഒരു ഡോക്ടര്‍ ആയി . ഒരു ഡോക്ടറെ തന്നെ വിവാഹംകഴിച്ചു .
ഞാന്‍ മുത്തശ്ശനായി . ഏറ്റവും സന്തുഷ്ടമായ ജീവിതം തന്നതിന് എന്നും ഞങ്ങള്‍ ദൈവത്തോട് നന്ദി പറഞ്ഞ് പോന്നു .

ഇന്നലെ എനിക്ക് എഴുപത് തികഞ്ഞതിന്‍റെ ആഘോഷം നടന്നു . ഇടക്ക് എന്തോ ഒരു വല്ലായ്മ . മകന്‍ എന്നെ പരിശോധിച്ചു . അവന്‍ കാറില്‍ കയറ്റി എന്നെ ആശുപത്രിയി ലേക്ക് കൊണ്ട്വന്നു.

എനിക്ക് കാര്യമായ എന്തോ ഉണ്ടന്ന് മനസ്സിലായി .
ഓപ്പറേഷന്‍ തീയറ്റര്‍ . അവിടെ മകന്‍ നിസ്സഹായനായി കാണപ്പെട്ടത് എന്നെ വേദനിപ്പിച്ചു . ആര്‍ക്കോ വേണ്ടി ചെയ്യുന്നത് പോലെ, ഞാനവന്‍റെ അച്ഛനായിട്ട്പോലും . ഒരു യന്ത്രം കണക്കെ അവന്‍ കാണപ്പട്ടു . ഞാന്‍ മയക്കത്തിലേക്ക് വഴുതി .

ബോധം വന്നപ്പോള് ‍ ഞാന്‍ നിരീക്ഷണ മുറിയിലാണ് . ഡോക്ടര്‍ മകനെ അടുത്ത് കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു
"മകനെ നിനക്ക് ആരാവാനായിരുന്നു ആഗ്രഹം".
എന്നെ നോക്കി ആദരപൂര്‍വ്വം അവന്‍ പറഞ്ഞു
" ഒരു ചിത്രകാരന് ‍ " .

2 comments: