Sunday, January 27, 2013

മുഖംമൂടി

എനിക്കന്ന് പതിനഞ്ച് വയസ്സ് .
ഒരു ഇടവപ്പാതിക്ക് ഇടവഴിയിലൂടെ അയല്‍ക്കാരി രമണി ചേച്ചിയോടൊപ്പം കുടചൂടിയൊരു യാത്ര . അവര്‍ എന്‍റെ മുഖം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു .
അവരുടെ വീട്ടില്‍ എത്തിയപ്പോള്‍രമണി ചേച്ചിയുടെ ചുടുനിശ്വാസം എന്‍റെ മുഖത്ത് .
ആദ്യമായി എനിക്കൊരു മുഖംമൂടി കിട്ടി .

പിന്നെ കോളേജ് കാലം . ഏറ്റവും ശക്തിയുളള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍ റെ യുവ നേതാവ് ഞാനന്ന് .
ആ ശക്തിയില്‍ കോളേജിന്‍റെ മുന്നാമത്തെ നിലയിലെ ഒഴിഞ്ഞ ക്ലാസ്സ് മുറിയില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ക്ക് മുന്നില്‍ ഞാന്‍ മറ്റൊരു മുഖംമൂടി ധരിച്ചു .

അവധിക്കാലം ആഘോഷിക്കാന്‍ സുഹൃത്തിനെ തേടി മംഗലാപുരത്ത് എത്തിയപ്പോള്‍ അവന്‍ സല്‍ക്കരിച്ചത് ഒരു മലയാളി അദ്ധ്യാപികയെ സമ്മാനിച്ച് .
അവിടെയും ഞാനൊരു മുഖംമൂടി അണിഞ്ഞു .

മൊബൈല്‍ ഫോണില്‍ യാദൃശ്ചികമായി കിട്ടിയ കിളി നാദത്തെ പിന്‍തുടര്‍ന്ന് എത്തിയത് ഗുരുവായൂരിലെ ഒരു ലോഡ്ജ് മുറിയില്‍ . വീണ്ടും മുഖംമൂടി .

ജോലി സംബന്ധമായി ബാംഗ്ലൂരില്‍ താമസിക്കുമ്പോള് ‍ മുഖംമൂടി അണിയേണ്ടി വന്നത് മൂന്ന് മലയാളി നേഴ്സുമാരുടെ മുന്നില്‍ .

ഫേസ്ബുക്കിലെ ചാറ്റ് ബോക്സില്‍ വന്ന് നിറഞ്ഞ കണ്ണീരിനും , ഭര്‍ത്താവിന്‍റെ നാഡീതളര്‍ച്ചയ്ക്കും പരിഹാരം കണ്ടെത്തിയത് തമ്പാനൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ . അവിടെയും ഞാനൊരു മുഖംമൂടി ധരിച്ചു .

കോഫി എ ഡെ കഫറ്റീരിയയില്‍ വെച്ച് പരിചയപ്പെട്ട ഐ റ്റി പ്രൊഫഷണലിന്‍റെ മുന്നില്‍ മുഖംമുടി ധരിച്ചത് എറണാകുളത്തെ അവളുടെ സ്വന്തം ഫ്ലാറ്റില്‍ വെച്ച് .

ചെന്നെയില്‍ ബന്ധുവിനൊപ്പം താമസിക്കവെ മുഖംമൂടി അണിയേണ്ടി വന്നത് പഠന ചിലവിനായി ത്രീസ്റ്റാര്‍ ഹോട്ടലില്‍ എത്തിയ ഹിമാചല്‍ പ്രദേശ്കാരി നാലാം വര്‍ഷ എം ബി ബി എസ്സ് വിദ്യാര്‍ത്ഥിനി ക്ക് മുന്നില്‍.

നാളെ എന്‍റെ വിവാഹമാണ് .

ഒരു താലിച്ചരടിന്‍റെ വിശ്വാസത്തില്‍ എന്‍റെ ജിവിതത്തിന്‍റെ അറയിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ പോകുന്നആ പെണ്‍കുട്ടി എനിക്ക് മുന്നില്‍ ഏത് മുഖംമൂടിയാവും അണിയുക ...

2 comments:

  1. അങ്ങനെ ആയിരിയ്ക്കണമെന്ന് നിര്‍ബന്ധമില്ല

    ReplyDelete